പിണറായിയല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ആചാരലംഘനം നടത്താന്‍ കഴിയില്ലെന്ന്

k surendran

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പിണറായി വിജയനല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ലെന്ന് സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളു. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കുവാനുള്ള വഴി നോക്കുന്നതാണ് പിണറായിക്കും കൂട്ടര്‍ക്കും നല്ലതെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സി. പി. എമ്മിനും നല്ലത്.

Top