മ്യൂസിയം ആക്രമണ കേസ്; പൊലീസിന് വീഴ്‌ച്ച പറ്റി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മ്യൂസിയം ആക്രമണ കേസിലെ പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ മ്യൂസിയത്തിനകത്ത് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഉണ്ടായിരിക്കുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ഇയാളാണ് നേരത്തെ കുറുവൻകോണത്തെ വീട്ടിൽ കയറി മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പ്രതിയ്‌ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം ലഭിച്ചോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അഭ്യന്തര വകുപ്പ് മറുപടി പറയണം.

Top