‘കാള വാല്‍ പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം’; തരൂരിനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപി ഇടതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കാള വാലു പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടും. സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി ബിജെപി വേദി പങ്കിടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

Top