കാസര്‍കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
സ്പീക്കര്‍ സ്വര്‍ണക്കടത്തുകാരെ സംരക്ഷിച്ചു. നിയമസഭയിലെ പുനരുധാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ക്ക് ആ പദവിയില്‍ അധികകാലം പിടിച്ച് നില്‍ക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.