തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകം ആസൂത്രണം ചെയ്തത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ.എം നയം എസ്.ഡി.പി.ഐയെ കൊണ്ട് നടപ്പാക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതികളെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെങ്കില്‍ അത് പറയണം. കൊലപാതക കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലയാളികള്‍ക്ക് പൊലിസില്‍ നിന്ന് ഒളിക്കാന്‍ കഴിഞ്ഞേക്കും, ആര്‍എസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ലെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.