തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പര്യടനം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും സിഎംആര്‍എലും തമ്മിലുള്ള ഇടപാടില്‍ കെഎസ്ഐഡിസിക്ക് വെപ്രാളമെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി നയം മറികടന്ന് മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി മാറിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള എന്‍ ഡി എ പദയാത്ര കണ്ണൂരില്‍ പര്യടനം തുടരുകയാണ്. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി വിവാദത്തില്‍ കെ എസ് ഐ ഡി സിക്കാണ് വെപ്രാളമെന്ന് കുറ്റപ്പെടുത്തല്‍.മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാന്‍ സിപിഐഎം ശ്രമം. ഗവര്‍ണറെ ആക്രമിക്കാനാണ് സിപിഐഎം ശ്രമമെന്ന് വിമര്‍ശനം.പദയാത്രയുടെ ഭാഗമായി വൈകിട്ട് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.