ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

K Surendran

കണ്ണൂര്‍: ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.

കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് അറസ്റ്റ് വാറണ്ട്.

അതേസമയം സന്നിധാനത്തേക്ക് പുറപ്പെട്ട കെ.സുരേന്ദ്രനെ ഞായറാഴ്ച്ച നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു.

മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചിരുന്നു. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടില്‍ കെ.സുരേന്ദ്രന്‍ തുടര്‍ന്നു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി. മൂന്ന് തവണ പൊലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

Top