കൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്‌നമുണ്ടാക്കാന് പോയ സുരേന്ദ്രന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാര്‍ശം.
ശബരിമലയില്‍ എത്തുന്ന ആളുകള്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും കോടതി അറിയിച്ചു.
എന്നാല്‍ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. കേസില്‍ ഇന്ന് കൂടുതല്‍ വാദം കേട്ട ശേഷം വിധി പറയാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.