നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസ്; കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അറസ്റ്റോടെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Top