തിരുവനന്തപുരം: കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല് വര്‍ഷത്തിനിടയില്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ സംസ്ഥാന സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തിയതായും സുരേന്ദ്രന്‍ ആരോപിച്ചു.
കെ ഫോണ്‍ കരാറില്‍ നിര്‍ദ്ദിഷ്ട തുകയേക്കാള്‍ ഏകദേശം 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികളെല്ലാം സിപിഎമ്മിന്റെ അറിവോടെയാണെന്നും അഴിമതികളിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സിപിഎമ്മിനാണ് ലഭിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സിപിഎം നേതാക്കളും വക്താക്കളും നടത്തിയിട്ടുള്ള അഴിമതികള്‍ നിരവധിയാണ്. ശിവശങ്കറിനെയും സ്വപ്നയെയും പഴിചാരി രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കവും സിപിഎം നടത്തുന്നുണ്ട്. ശിവശങ്കറും സ്വപ്നയും നടത്തുന്ന എല്ലാ അഴിമതികളുടെയും പണം എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഇത്തരം ഇടപാടുകളില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.