തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതില്‍ എന്‍എസ്എസ് നേതാവ് സുകുമാരൻ നായര്‍ക്ക് കടപ്പാട് അറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ സുകുമാരന്‍ നായര്‍ക്ക് കടപ്പാട് അറിയിച്ചത്. കേരളത്തിലെ ഹിന്ദു സമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരിമലയിലെ പോരാട്ടങ്ങൾക്കു കരുത്തുപകരുന്നതിൽ എൻ. എസ്. എസും അതിന്റെ നേതാവ് ശ്രീ സുകുമാരൻ നായരും വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ ഹിന്ദുസമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും.