തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ ഭജനമിരിക്കണം. അതിന് എ.കെ.ജി സെന്ററിന്റെ അനുമതി വേണ്ടി വരുമോ എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരീശ സന്നിധിയിൽ മൂന്നു ദിവസത്തെ ഭജനമിരിക്കണം. എ. കെ. ജി സെന്ററിന്റെ അനുമതി വേണ്ടിവരുമോ? മിസ്ടർ പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.