ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സമരം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും സര്‍ക്കാര്‍ നേരിടാന്‍ പോകുകയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നത്.

Top