ബിജെപിയുടെ സ്വപ്നത്തെ തച്ചുടച്ച് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ . ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരന്ദ്രന്റെ വിമര്‍ശനം.
ദേശീയ മോഹം പ്രകടമാക്കിയ നേതാവാണ് കെജ്രിവാളെന്നും അതുകൊണ്ടാണ് മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുകയും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും മത്സരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രമാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
കേജരിവാള്‍ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയര്‍മാരെ അണിനിരത്തി തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം. ഷാഹിന്‍ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാറജിസ്റ്റര്‍ ആദ്യം പൂര്‍ത്തിയാക്കുന്നതും ഏകീകൃത സിവില്‍ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാള്‍ ആയിരിക്കും. കേജു ഫാന്‍സായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്ന കൊച്ചിന്‍ ഹനീഫമാര്‍ കാത്തിരുന്നു കാണുക.