ജയിലില്‍ കഴിയുന്ന കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം ജയിലിലെത്തി കണ്ടു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചില്ലെന്നും ബിജെപി പ്രവര്‍ത്തകരോടും നേതാക്കന്മാരോടും സര്‍ക്കാര്‍ കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണന്നും പ്രഹളാത് ജോഷി ആരോപിച്ചു. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടത് ഗുഢാലോചനയുടെ ഭാഗമാണെന്നും പ്രഹളാത് ജോഷി കൂട്ടിച്ചേര്‍ത്തു.

Top