തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. അദ്ദേഹത്തെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കാത്തത് മാന്യതയും മര്യാദയും ഇല്ലാത്ത നടപടിയാണ്.
കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല എന്നീ വിമര്‍ശനങ്ങളോടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
ബഹുമാനപ്പെട്ട ഗവര്‍ണ്ണറെ അവഹേളിക്കുക വഴി കേരളസര്‍ക്കാര്‍ മുഴുവന്‍ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നത്. തെററ് മനസ്സിലായിട്ടും തിരുത്താന്‍ തയാറാവാത്തത് ധിക്കാരവും അഹങ്കാരവുമാണ്. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടിവരും.
അധികാരം തലക്കു പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുള്ളത് ചരിത്രമാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കാതിരുന്നതിനാല്‍ ഗവര്‍ണര്‍ ചെന്നൈയില്‍ സന്ദര്‍ശനം നടത്തുകയാണ് ഇന്ന്.
കേരളപ്പിറവി ആഘോഷങ്ങളില്‍ ഗവര്‍ണറെ ക്ഷിണിക്കാതിരുന്നത് ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല, കേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.