ഇടുക്കി: കോന്നിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത് പണം മോഹിച്ചു കൊണ്ടാണെന്ന് ആരോപണം ഉന്നയിച്ച് വൈദ്യുത മന്ത്രി എം.എം മണി.
കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിലവിലെ എല്ലാ കലഹങ്ങളും തങ്ങളുടെ ജയത്തിന് വേണ്ടി എല്‍.ഡി.എഫ് മുതലാക്കും, എം.എം മണി പറഞ്ഞു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഇന്നാണ് തീരുമാനമുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.