തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുപി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് ജയിലില്‍ പോയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ യുപിയില്‍ വര്‍ഗീയ ലഹള ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ കോല നടന്നിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു യുപി മന്ത്രി പോലും അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കില്‍ യുപി, കേരളം പോലെയാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശമാണ് രാഷ്ട്രീയ സൈബര്‍ പോരിന് തുടക്കമിട്ടത്. യോഗിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നാണയത്തില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യുപി മുഖ്യമന്ത്രിക്കെതിരെ ഒരേസ്വരത്തില്‍ രംഗത്തെത്തിയിരുന്നു.
കേരളമായാല്‍ ജാതിക്കൊലകള്‍ ഇല്ലാതാകുമെന്നും വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുമെന്നുമായിരുന്നു പിണറായിയുടെ ട്വീറ്റ്. കേരളം പോലെയാകാന്‍ വോട്ടുചെയ്യൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ട്വീറ്റ് ചെയ്തിരുന്നു.