നമ്പി നാരായണന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇര: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ നമ്പിനാരായണനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നമ്പി നാരായണന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ്. ഗ്രൂപ്പ് പോരിന്റെ പേരില്‍ രാജ്യതാല്‍പ്പര്യം വരെ ബലി കഴിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ചാരക്കേസ് ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷ.

അന്നത്തെ ഇടതു സര്‍ക്കാരും സിപിഎമ്മും വേട്ടക്കാരുടെ പക്ഷത്തായിരുന്നു നിന്നത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top