പത്തനംതിട്ട: അന്താരാഷ്ട്ര മാധ്യമങ്ങളിലും താരമായി എന്‍ഡിഎയുടെ പത്തനംതിട്ട ലോക്‌സഭാ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. സുരേന്ദ്രന്റെ പര്യടനം പകര്‍ത്താന്‍ വിദേശമാധ്യമ സംഘം എത്തിയതില്‍ ഞെട്ടിയിരിക്കുകയാണ് എതിര്‍പാര്‍ട്ടികള്‍. ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകയും സംഘവും രണ്ടു മണിക്കൂറിലധികമാണ് സുരേന്ദ്രനായി കാത്തു നിന്നത്.
രാവിലെ 8.30നായിരുന്നു തറയില്‍മുക്ക് ജംഗ്ഷനില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. വേദിയും അലങ്കാരങ്ങളും സജ്ജമായിരുന്നെങ്കിലും സംഘാടകര്‍ രണ്ട് മണിക്കൂറിലധികം സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഈ സമയമത്രയും ന്യൂയോര്‍ക്ക് ടൈംസ് ലേഖികയും സംഘവും സ്ഥാനാര്‍ത്ഥിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവര്‍ കൃത്യമായി ക്യാമറയില്‍ പകര്‍ത്തി. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയ്‌ക്കൊപ്പം നിന്ന് മൂന്നംഗ സംഘം വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്തു.
സ്വീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകര്‍ത്തിയാണ് സംഘം മടങ്ങിയത്.
ബിജെപി വലിയ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയം ഇവിടെ മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. യുഡിഎഫ് – എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ക്രിസ്തീയ വിഭാഗത്തില്‍ നിന്ന് ഉള്ളവരായതിനാല്‍ അവരുടെ വോട്ടുകള്‍ ഭിന്നിക്കുന്നതും കെ സുരേന്ദ്രന്റെ സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് എന്‍ഡിഎ കണക്കു കൂട്ടുന്നത്.