കോഴിക്കോട്: നിയമസഭാ കയ്യാങ്കളി കേസ് സംസ്ഥാന സര്‍ക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം. ഖജനാവിലെ പണമെടുത്താണ് സര്‍ക്കാര്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ന് സുപ്രീംകോടതി നടത്തിയത്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോള്‍, ഒരു എംഎല്‍എ തോക്കെടുത്ത് വന്ന് വെടിവച്ചാല്‍ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.