തിരുവനന്തപുരം: സിപിഎമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമ്മിന് വൈകി വിവേകം ഉദിച്ചതില്‍ സന്തോഷമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മോദി വന്നതിന് ശേഷമാണ് പൂര്‍ണ സ്വാതന്ത്ര്യമെന്ന് സിപിഎം തിരിച്ചറിയുന്നു.
ആശയ പാപ്പരത്തമാണ് സിപിഎമ്മിന്. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പ്രവര്‍ത്തകനെ കൊന്നതാണ് സി പി എം ചരിത്രം. മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോഴും പൂര്‍ണ ബോധ്യം വന്നിട്ടില്ല. ഇനി സി പി എം ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.