തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ എല്‍.ഡി.എഫും യു.ഡി.എഫും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളപണം, സ്വര്‍ണ്ണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേര് ഇടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പരസ്യമായി വര്‍ഗീയ ശക്തികളുമായി കൂട്ടകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളം പറയുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ധാരണയാണ്. ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇരുമുന്നണികളും ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള പാലമാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സിപിഎമ്മിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു
ഊരാളുങ്കലിന് കൊടുത്ത ഓരോ ടെന്‍ഡറിലും സി.പി.എം നേതാക്കള്‍ കമ്മീഷന്‍ അടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഊരാളുങ്കലിനെതിരായ അഴിമതിയില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സി.പി.എം സൗജന്യ റേഷന്റെ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ ഒന്‍പത് മാസമായി സൗജന്യ റേഷന്‍ കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനം കൊടുക്കുന്ന റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് എത്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതിലും ഒരു കിലോ അരിക്ക് 25 രൂപ കേന്ദ്രം കൊടുക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോസ്റ്റല്‍ വോട്ട് എത്തിക്കാന്‍ ആരോഗ്യവകുപ്പ് സിപിഎം പ്രവര്‍ത്തകരെ ഒപ്പം കൂട്ടുകയാണ്. സി.പി.എമ്മിന് കിട്ടാത്ത വോട്ടുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മടിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.