തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ഇന്നലെ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.
ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരന്‍പിള്ള സ്ഥാനം വേണ്ടെന്ന് വെച്ചത്.
അതേസമയം ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും.
ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു.
പുതിയ പേരുകള്‍ പട്ടികയില്‍ വന്നതോടെ സംസ്ഥാന നേതാക്കള്‍ക്ക് പലര്‍ക്കും മത്സരിക്കാനാവാത്ത അവസ്ഥയാണുള്ളത്.