കേരളത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസും നടത്തുന്നത് ഗീബല്‍സിയന്‍ തന്ത്രം:കെ സുരേന്ദ്രന്‍

കൊച്ചി: ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

യുഡിഎഫും എല്‍ഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷത്തേയും ബാധിക്കില്ല. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വബില്ലിന്റെ യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top