തിരുവനന്തപുരം: ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പൊലീസ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. നെയ്യാറ്റിന്‍കര തഹസീല്‍ദാരെ ഉപരോധിച്ച കേസില്‍ ജാമ്യം കിട്ടി കോടതിയ്ക്ക് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
അതേസമയം കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി വെച്ചു. പത്തനംതിട്ട കോടതിയാണ് കേസ് പരിഗണിച്ചത്. കെ.സുരേന്ദ്രന് വേണ്ടി ഹാജരായത് അഡ്വ. രാംകുമാറാണ്.
അതേസമയം, ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
എന്നാല്‍, കെ സുരേന്ദ്രന് ഇന്ന് ഒരു കേസില്‍ ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലായിരുന്നു കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്. നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.