തിരുവനന്തപുരം: നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചെയര്‍മാനേയും അംഗങ്ങളേയും മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ഏറ്റെടുത്തു.
മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയില്‍ നിലച്ചുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.