കേരളത്തില്‍ ലഭിച്ച ഒറ്റ വോട്ടിന് 139 നെക്കാള്‍ മൂല്യമുണ്ടെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നും ലഭിച്ചത് ഒരു വോട്ടാണ്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്തപ്പോൾ ഒരു ക്രോസ് വോട്ടാണ് ദ്രൗപതി മുര്‍മുവിന് വീണത്.

കേരളത്തില്‍ നിന്ന് ദ്രൗപതി മുര്‍മുവിന് ലഭിച്ച ആ ഒറ്റ വോട്ടിന് 139 നെക്കാള്‍ മൂല്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.

കേരളത്തിലെ 140 എംഎല്‍എമാരുടെ വോട്ടില്‍ ഒരെണ്ണമാണ് ദ്രൗപതിക്ക് ലഭിച്ചതെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണിതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top