സ്വപ്നയെ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഈ ഭീഷണിക്ക് പിന്നില്‍ ഉണ്ട്. അതുകൊണ്ട് സ്വപ്നയുടെ ശബ്ദ സന്ദേശത്തെ സംബന്ധിച്ചും സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ആരാണെന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top