‘കേരളത്തില്‍ രാമ തരംഗം,വൈകിട്ട് വിലക്കുകള്‍ ലംഘിച്ച് ദീപങ്ങള്‍ തെളിയിക്കും’: കെ സുരേന്ദ്രന്‍

തിരുവനന്തപുരം:അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പങ്കെടുത്തില്ല. കേരളത്തില്‍ രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുസ്ലിം മതന്യൂനപക്ഷം പോലും ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. വിലക്കുകള്‍ ലംഘിച്ച് വൈകിട്ട് ദീപങ്ങള്‍ തെളിയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് നിലപാട് വിശ്വാസികള്‍ തള്ളി കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. മുന്നണികള്‍ ഇത് മനസിലാക്കണം.

രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കി. ആര്‍എസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങില്‍ പങ്കെടുത്തത്.

Top