പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി കെ സുരേന്ദ്രന്‍

കൊച്ചി: കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയതിലും സ്കോൾ കേരളയിൽ റഹീമിന്‍റെ സഹോദരി ഉള്‍പ്പെടെ പാർട്ടി പ്രവർത്തകർക്കും  നിയമനം സ്ഥിരപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളിലും പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

“പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയെന്നും സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.അപകടകരമായ നീക്കമാണ് സർക്കാരിന്‍റേത്. തൊഴിലില്ലാത്ത യുവജനങ്ങളോടുള്ള വഞ്ചനയാണ് സർക്കാർ നടത്തുന്നത്”

സി.പി.എം നേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്തുന്നതായും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Top