തിരുവനന്തപുരം: അഞ്ജു ജോര്‍ജ് വിവാദത്തില്‍ കായികമന്ത്രി ഇപി ജയരാജനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. ലോക അത് ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ എക്കാലത്തെയും ഇന്ത്യയുടെ അഭിമാനതാരമായ അഞ്ജു ബോബി ജോര്‍ജ് വിമാനയാത്രാക്കൂലി കഴിഞ്ഞ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനാണത്രേ കായിക മന്ത്രിക്ക് ഇത്രയും ക്രോധം അവരോട് തോന്നിയതെന്ന് കെ സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പഴയ പരിപ്പുവടയും കട്ടന്‍ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജനെന്നും വിമാന കൂലി കൊടുക്കാന്‍ അര്‍ഹതയുളളത് കൊണ്ടാണല്ലോ അവര്‍ക്കത് നല്‍കിയതെന്നും സുരേന്ദ്രന് ചോദിക്കുന്നു. ജയരാജന് നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജുഭാരതത്തിന് നേടിത്തന്നത് .
ഇന്ത്യാ രാജ്യം അവരെ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചതാണ് .ജയരാജന് കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നുവെന്നും സുരേന്ദ്രന് പറയുന്നു. സിപിഐഎം ആസ്ഥാന ട്രോളര്‍മാരെല്ലാം ചേര്‍ന്ന് അഞ്ജുവിനെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന് പറയുന്നു.സര്‍ക്കാരിന്റെ ജനപിന്തുണ കുറയ്ക്കാന്‍ പ്രതിപക്ഷത്തിന് വലിയ ജോലിയൊന്നും ചെയ്യേണ്ടി വരികില്ലെന്നാണ് തോന്നുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.