തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണാ രോഗികളായവരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതല്ല. രോഗം ഭേദമായവരെത്രയുണ്ട്, നിരീക്ഷണത്തിലാരെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടണം.

തബ്‌ലീഗുകാരുമായി സമ്പക്കര്‍ത്തിലുണ്ടായവര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. കോഴിക്കോട്ട് രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം വന്നത് തബ്ലീഗ് സമ്മേളനത്തിനു പോയവര്‍ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്തതിനാലാണ്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാക്കിയത് തബ്ലീഗ് ജമാഅത്ത് മത സമ്മേളനമാണ്. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തകാര്യമാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍ 284 പേരെ ഇനിയും കണ്ടെത്തിയില്ലെന്ന സംസ്ഥാന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആ നിലയ്ക്ക് തബ്ലീഗുകാരെ കണ്ടെത്തേണ്ടതുണ്ട്. തബ് ലീഗ് സമ്മേളനത്തില്‍ പോയി രോഗികളായവരെ കുറിച്ച് പറയുമ്പോള്‍ അതിനെ വര്‍ഗീയതയാക്കി ചിത്രീകരിച്ച് വായടപ്പിക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top