കോഴിക്കോട്: അപമാനം സഹിച്ച് അടങ്ങിയിരിക്കരുതെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറൂന്നിസ അന്‍വറിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും അതു തുറന്ന് പറയാനുള്ള ആര്‍ജ്ജവമാണ് ഖമറൂന്നിസ അന്‍വര്‍ കാണിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഖമറുന്നീസ അൻവർ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്ളീം വനിതകൾ. മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങൾ എല്ലാവരേയും ആകർഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്രേടം പലർക്കുമില്ലെന്നേയുള്ളൂ. സമ്മർദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവർ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്. അവരുടെ മകൻ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്തു വായിക്കുന്പോൾ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നത്. ഒന്നുകിൽ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കിൽ പറഞ്ഞ നിലപാടിൽ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്ളീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.