കോഴിക്കോട്: ബിജെപി ഓഫീസ് ആക്രമണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുരേന്ദ്രന്.
നേരത്തേ രണ്ട് തവണ ആക്രമണം നടന്നപ്പോഴും നടപടിയുണ്ടായില്ലന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
ആക്രമണം നടത്തിയ രണ്ട് പ്രതികളും എകെജി സെന്ററിലെ സ്ഥിരം സന്ദര്‍ശകരാണ്. പൊലീസ് നടപ്പിലാക്കിയത് സിപിഐഎമ്മിന്റെ ഇംഗിതമായിരുന്നു. അക്രമത്തെക്കുറിച്ച് പൊലീസിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡില്‍ ഇറങ്ങി നടക്കേണ്ടതാണെന്ന് ഓര്‍ക്കണം. ക്രമസമാധനം തകര്‍ന്നാല്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തരുതെന്നും സുരേന്ദ്രന് വ്യക്തമാക്കി.