കെ. സുരേന്ദ്രൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ  ഇന്ന് പത്രിക നാമനിർദേശ പത്രിക സമർപ്പിക്കും. മഞ്ചേശ്വരത്താണ് സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2016 ൽ നഷ്ടമായ  മഞ്ചേശ്വരം കീഴടക്കാനാണ് ഇത്തവണ സുരേന്ദ്രന്റെ പരിശ്രമം.

രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന്റെ തിരക്ക് പരിഹരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്.പ്രമുഖരെ അടക്കം എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥി പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനും പ്രാധാന്യം നൽകും. മഞ്ചേശ്വരത്ത് ഇത്തവണ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് സുരേന്ദ്രൻ വിലയിരുത്തുന്നു. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം പ്രചാരണത്തെ ബാധിക്കില്ലെന്നുമാണ് സുരേന്ദ്രന്റെ കണക്കുകൂട്ടൽ.

എൽ.ഡി.എഫിലും യു.ഡി.എഫിലും ശക്തമായ അടിയൊഴുക്കുകളുടെ കാലമാണ് വരാൻ പോകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.35 സീറ്റ് നേടിയാൽ സംസ്ഥാന ഭരണം ബിജെപി നേടുമെന്ന മുൻ നിലപാടിൽ ഉറച്ചു തന്നെയാണ് സുരേന്ദ്രൻ കളത്തിലിറങ്ങിയിരിക്കുന്നത്.

 

Top