കശാപ്പ് നിരോധനം: വിജ്ഞാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കന്നുകാലികളെ കൊല്ലുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

കേരളം പോലുള്ള സംസ്ഥാനത്ത് വലിയ തോതിലാണ് കന്നുകാലികള്‍ പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും വളരെ മുന്‍പെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഗോവധ നിരോധന നിയമം കൊണ്ടുവരിക എന്നത്‌ ബിജെപി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Top