സുരേന്ദ്രനെതിരായ കേസ്; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴി തടഞ്ഞ് ബിജെപിയുടെ സമരം

k-surendran

തിരുവനന്തപുരം : കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വഴി തടയും.

ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും.

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് സമരത്തിന് ആഹ്വനം ചെയ്യുന്നത്.

Top