കെ ആര്‍ മീരയുടെ അന്തസ്സ് കടകംപള്ളിക്കും ഷംസീറിനും ഇല്ലാതെ പോയി; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു താന്‍ രാജിവച്ചതായി പ്രഖ്യാപിച്ച എഴുത്തുകാരി കെ ആര്‍ മീരയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം.

തട്ടിപ്പ് പുറത്തായപ്പോള്‍ സ്ഥാനം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ച കെ. ആര്‍ മീരയുടെ അന്തസ്സ് കടകമ്പള്ളി സുരേന്ദ്രനും ടി. എന്‍. സീമയ്ക്കും എ. എന്‍. ഷംസീറിനും കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും ഇല്ലാതെപോയി. കഷ്ടപ്പെട്ട് പഠിച്ച് പി. എസ്. സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്ന ലക്ഷങ്ങളെ വഞ്ചിച്ചവര്‍ അപേക്ഷിക്കാതെ വെള്ളിത്താലത്തില്‍ കൊണ്ടുകൊടുത്ത പദവി ത്യജിച്ചു എന്നത് നിസ്സാര കാര്യമല്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Top