തിരുവനന്തപുരം: ബിജു പ്രഭാകറിനെതിരെ വീണ്ടും ട്രേഡ് യൂണിയനുകള്‍.കെഎസ്ആര്‍ടിസിയ്ക്ക് സമാന്തരമായി കെ സ്വിഫ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ രംഗത്തു വന്നു. ശരിയായി ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടുമെന്ന് ബിഎംഎസും വ്യക്തമാക്കി. പി എസ് സി നിയമനം കിട്ടിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ബിഎംഎസ് ചോദിച്ചു.
എംപാനല്‍ ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് എടുക്കും. വസ്തുക്കള്‍ പാട്ടത്തിന് നല്‍കുന്നത് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാനെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.