തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂന പക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ ഡപ്യൂട്ടേഷന്‍ തസ്തികയിലാണ് നിയമിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാതിരുന്നതിനാല്‍ മൂന്ന് അപേക്ഷകരെ ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെ.ടി. ജലീല്‍ തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് രംഗത്തു വന്നത്. ജലീലിന്റെ പിതൃസഹോദര പുത്രന്‍ കെ.ടി. അദീബിനായി വിദ്യാഭ്യാസ യോഗ്യതകളില്‍ മന്ത്രി മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു. സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരാണ് അദീബ്. മന്ത്രിക്കെതിരെ യൂത്ത് ലീഗ് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 8ന് ഇറക്കിയ സർക്കാർ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് റീജനൽ ഓഫിസിൽ സീനിയർ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ഒരു വര്‍ഷത്തേയ്ക്കാണ് നിയമിച്ചത്.