k t jaleel statement about Hajj pilgrims subsidy

ന്യൂഡല്‍ഹി ഹജ്ജിന് സബ്‌സിഡി നല്‍കേണ്ട എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്നും ജലീല്‍ പറഞ്ഞു.

കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് സബ്‌സിഡി പുനപരിശോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിനായി ആറംഗ കമ്മിറ്റിയെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top