സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ആക്ഷന്‍ ചിത്രം കാലാ കരികാലന്റെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി.
മുംബൈയിലെ ധാരാവിയിലും പരിസര പ്രദേശത്തുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മുംബൈയിലെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചാല്‍ ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലായിരിക്കും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് നിര്‍മ്മിച്ച് രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് കാല കരികാലന്‍.ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത.
ഹുമ ഖുറേഷി, സമുദ്രക്കനി. അഞ്ജലി പാട്ടീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.