ഞങ്ങളില്ല, യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് ഭ്രാന്ത് ; ക്ഷണം നിരസിച്ച് കാനം

kanam rajendran

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇപ്പോള്‍ യുഡിഎഫിലേക്ക് പോകുന്നവര്‍ക്ക് തലക്ക് ഭ്രാന്താണെന്നും, മുന്നണി നോക്കി നടക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും കാനം വ്യക്തമാക്കി.

ജനയുഗത്തിലെ മുഖപ്രസംഗം പാര്‍ട്ടി നിലപാടാണെന്നും, മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ, സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍.സി.പി. സംസ്ഥാനസെക്രട്ടറി എ.എ.അസീസ് പറഞ്ഞിരുന്നു.

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് രംഗത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്പിയുടെ നീക്കം.

തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന അഭിന്ദനവുമായി എം.എം ഹസനാണ് രംഗത്തെത്തിയിരുന്നത്.

കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിക്കുവേണ്ടി വിവേക് തന്‍ഖ വന്നതിനെതിരെ പരാതി നല്‍കിയെന്നും എം.എം.ഹസന്‍ പറഞ്ഞു.

Top