കനയ്യ കുമാര്‍ അടഞ്ഞ അധ്യായം, കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് കളം മാറ്റിയ കനയ്യ കുമാര്‍ അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കനയ്യ കുമാറിനെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. കനയ്യ പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കും. അത് മാധ്യമങ്ങളോട് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഒരാള്‍ പാര്‍ട്ടി വിട്ടതിന് ശേഷം അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും, രാജിയെപ്പറ്റിയുള്ള ഔദ്യോഗിക കാര്യങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. ജനറല്‍ സെക്രട്ടറി പറഞ്ഞ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും കാനം വ്യക്തമാക്കി.

Top