ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ‘കബീര്‍ സിംഗ്’ ; പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീര്‍ സിംഗ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. വിശാല്‍ മിശ്രയുടെ സംഗീതത്തില്‍ അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി വേഷമിടുന്നത്. തെലുങ്ക് പതിപ്പൊരുക്കിയ സന്ദീപ്പ് റെഡ്ഡി വാംഗ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്. കൈറ അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെലുങ്ക് പതിപ്പില്‍ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡേയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. മെഡിക്കല്‍ സര്‍ജന്റെ വേഷത്തിലാണ് അര്‍ജുന്‍ റെഡ്ഡി എത്തിയത്.

Top