കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം 80 മരണം, 350 പേര്‍ക്ക് പരുക്ക്‌

കാബൂള്‍: കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആണ് 80 പേര്‍ മരിക്കുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എംബസിയുടെ വാതിലുകളും ജനലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തില്‍ നൂറ് മീറ്ററോളം അകലെയുള്ള വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എംബസി ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ആരാണ് അക്രമികളെന്നോ എന്താണ് ലക്ഷ്യമെന്നോ വ്യക്തമല്ല.

Top