കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്കേറ്റു. കാബൂളിന്റെ കിഴക്കന്‍ ഭാഗത്ത് ബെനിസര്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.’ഒരു ഡ്രൈവര്‍ കൊല്ലപ്പെടുകയും രണ്ട് പുരാവസ്തു ഗവേഷകര്‍ക്ക് പരുക്കേറ്റതായും വിവരസാങ്കേതിക വകുപ്പ് മന്ത്രി മൊഹമ്മദ് സാബിര്‍ മൊഹന്ദ് അറിയിച്ചു.ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്താനിലെ ലോഗാര്‍ പ്രവിശ്യയിലേക്കുളള യാത്രയിലാണ് സ്‌ഫോടനം നടന്നത്.ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
1 killed (gov't employee) and 3 wounded in a blast on the Vehicle of Ministry of Information and culture in #Kabul #Afghanistan pic.twitter.com/YxvZOf8Ogf
— HBABUR (@Humayoonbabur) June 2, 2018
കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ എട്ട് മാധ്യമ പ്രവര്‍ത്തകരടക്കം 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ, കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.