കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു; 67 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥന്‍ ആസ്ഥാനമായ കാബൂളില്‍ ഒരു ട്യൂഷന്‍ സെന്ററില്‍ ബുധനാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരിക്കേറ്റു. അധ്യാപനം നടന്നുകൊണ്ടിരിക്കേ സെന്ററിലേക്ക് കയറിവന്ന ചാവേര്‍ ബെല്‍റ്റ് ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഏറെയും കൗമാരക്കാരാണ്. യൂണിവേഴ്സ്റ്റി എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുന്‍പായുള്ള പ്രത്യേക പരിശീലനത്തിലായിരുന്നു വിദ്യാര്‍ത്ഥികളെല്ലാരും.

kabull

അതിനിടെ, നേരത്തെ വടക്കന്‍ മേഖലയായ ബഗ്ലാനിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പൊലീസുകാരും 35 ഓളം സൈനികരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഷിയാ മുസ്ലീം മേഖലയിലുണ്ടായ ഈ സ്ഫോടനങ്ങളില്‍ ഉത്തരവാദിത്തമില്ലെന്നാണ് താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചത്. അതേസമയം, അഫ്ഗാനിസ്ഥാനിലെ ജയിലുകളില്‍ താലിബാന്‍ തടവുകാരോടുള്ള അവഗണനയില്‍ അതൃപ്തിയുണ്ടെന്നും, റെഡ് ക്രോസ് പ്രവര്‍ത്തകര്‍ ഇതിന്റെ ഫലം അനുഭവിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top