കാബൂള്‍: അഫ്ഗാനിലെ കാബൂളിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപെടുകയും നിരവധി പേര്‍ക്ക് പരിക്ക്േല്‍ക്കുകയും ചെയ്തു.
കാബൂളിലെ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്.
സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ദേമസാങ് മേഖലയിലാണ് സംഭവം നടന്നത്. രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് പ്രദേശത്ത് കൂടി 500 കെ.വി ഇലക്ട്രിക് ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.അതിനാല്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.